പൊരിഞ്ഞ പോരാട്ടം; സമ്പത്തിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

November 26, 2021 |
|
News

                  പൊരിഞ്ഞ പോരാട്ടം; സമ്പത്തിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

അരാംകോ ഇടപാടില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്മാറ്റം മുകേഷ് അംബാനിക്ക് വലിയൊരു തിരിച്ചടിയാകില്ല എങ്കിലും പിന്നാലെയുണ്ടായ ഓഹരി ഇടിവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന മുകേഷ് അംബാനിയുടെ സ്ഥാനവും അല്‍പ്പ നേരത്തേക്ക് തകിടം മറിഞ്ഞു. ഓഹരി വില ഇടിഞ്ഞതോടെ അംബാനിയുടെ സ്വത്ത് ഗൗതം അദാനിയുടേതിനെക്കാള്‍ താഴേക്ക് പോയി. എന്നാല്‍ ഇന്ന് വീണ്ടും മുകളിലേക്കുമെത്തി, ഇത്തവണ ഏതാനും പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുവര്‍ക്കുമിടയിലുള്ളതെന്നു മാത്രം.

ഇപ്പോഴത്തെ കണക്കനുസരിച്ച് അംബാനിയുടെ ആകെ ആസ്തി 89.7 ബില്യണ്‍ യുഎസ് ഡോളറെന്നു കാണാം. 1.32 ബില്യണ്‍ ഡോളറാണ് താഴേക്ക് പോയിരിക്കുന്നത്. അതേസമയം ആദാനിയുടെ സ്വത്ത് 89.1 ബില്യണ്‍ ആും കാണാം. 375 മില്യണ്‍ ഡോളറാണ് ഉയര്‍ച്ച. എ്ന്നിരുന്നാലും ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നുവെന്നതാണ് വാസ്തവം. ലോക സമ്പന്നന്മാരില്‍ പന്ത്രണ്ടാമത്തെ സ്ഥാനത്താണ് അംബാനി, അദാനി പതിമൂന്നാമതും.

9100 കോടി ഡോളറാണ് അംബാനിക്ക് കഴിഞ്ഞ വര്‍ഷം ബ്ലൂംബെര്‍ഗ് കണക്കാക്കിയിരുന്ന ആസ്തിമൂല്യം. അദാനിയുടേതാകട്ടെ 8880 കോടി ഡോളറും. ഇക്കൊല്ലം അദാനിയുടെ ആസ്തിയില്‍ 5500 കോടി ഡോളര്‍ വര്‍ധന ഉണ്ടായപ്പോള്‍ അംബാനിയുടത് 1430 കോടി ഡോളറേ ഉയര്‍ന്നുള്ളൂ. അപ്പോഴും അദാനിയെക്കാള്‍ മുന്നില്‍ തന്നെയായിരുന്നു ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ അംബാനിയുടെ സ്ഥാനം. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്.

2020 ഏപ്രില്‍ മുതല്‍ അദാനിയുടെ ആസ്തി ഗണ്യമായി വര്‍ധിച്ചതായി കാണാം. 2020 മാര്‍ച്ച് 18 ന്, അദ്ദേഹത്തിന്റെ ആസ്തി 4.91 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍, അത് 1808 ശതമാനത്തിലധികം ഉയര്‍ന്നു. അതായത് 83.89 ബില്യണ്‍ യുഎസ് ഡോളര്‍.

അതേ കാലയളവില്‍, മുകേഷ് അംബാനിയുടെ ആസ്തി 250 ശതമാനം വര്‍ധിച്ചു, അതായത് 54.7 ബില്യണ്‍ ഡോളര്‍. നേരത്തെ, ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് അദാനിയുടെ നിലവിലെ ആസ്തി 88.8 ബില്യണ്‍ യുഎസ് ഡോളറാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയെക്കാള്‍ വെറും 2.2 ബില്യണ്‍ ഡോളര്‍ കുറവാണെന്നും സൂചിപ്പിച്ചിരുന്നു. നവംബര്‍ 25 ലെ ബ്ലൂംബെര്‍ഗ് ആഗോള സമ്പന്ന പട്ടിക പ്രകാരം 89.7 ബില്യണ്‍ യുഎസ് ഡോളറാണ് അംബാനിയ്ക്കുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved